കോഴിക്കോട് വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കല്‍; രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഏഴരക്കിലോളം സ്വര്‍ണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ഫെബ്രുവരി 2023 (09:18 IST)
കോഴിക്കോട് വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കല്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഏഴരക്കിലോളം സ്വര്‍ണവും പണവും. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഏകദേശം നാലു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്. കൂടാതെ വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്ന് റൈഡ് നടത്തിയ ഡിആര്‍ഐ സംഘം വ്യക്തമാക്കി. 
 
സ്വര്‍ണ്ണം ഒരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫര്‍ കൊടുവള്ളിയും മഹിമ ജ്വല്ലറി ഉടമയും ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article