തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ്സിന് നേരെ കല്ലേറ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഫെബ്രുവരി 2023 (18:29 IST)
തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ്സിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ് എന്‍ ടി ടി ഐ സ്‌കൂളിലെ ബസിനു നേരെയാണ് കല്ലേറുണ്ടായത്. വൈകുന്നേരം സ്‌കൂള്‍ വിട്ടു വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ്സിന് നേരെയാണ് കല്ലേര്‍ ഉണ്ടായത്. ബസിനു പിന്നിലെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. 
 
എന്നാല്‍ കല്ലെറിഞ്ഞത് ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കോ ബസ് ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍