കരിവെള്ളൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. 20 പവനും പണവും നഷ്ടപ്പെട്ടു. പുത്തൂര്‍ വട്ടപ്പൊയിലിലെ പ്രവാസിയായ ടിപി ശ്രീകാന്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ഷീജയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അധ്യാപികയായ ഷീജ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.