വൈദ്യുതി ബില്ലടച്ചില്ല: വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ഫെബ്രുവരി 2023 (18:00 IST)
വൈദ്യുതി ബില്ലടക്കാത്തതിനെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. മലപ്പുറം കളക്ട്രേറ്റിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ആണ് ഊരിയത്. മാസങ്ങളായി ബില്ല് കുടിശിക ഉണ്ടായിരുന്നെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 
 
വൈദ്യുതിയില്ലാതായതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം  പ്രതിസന്ധിയിലായി. 20000 രൂപയോളമാണ് ഡി.ഇ ഓഫീസിലെ മാത്രം വൈദ്യുതി കുടിശിക. കെഎസ്ഇബി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍