തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണം

ശ്രീനു എസ്
ബുധന്‍, 16 ഡിസം‌ബര്‍ 2020 (16:00 IST)
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 51 ഡിവിഷനില്‍ എല്‍.ഡി.എഫ്. വിജയിച്ചു. 34 ഡിവിഷനില്‍ എന്‍.ഡി.എയും യുഡിഎഫ് 10ലും അഞ്ചു ഡിവിഷനില്‍ മറ്റുള്ളവരും വിജയിച്ചു.
 
തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ എല്‍ഡിഎഫ് പൂര്‍ണ ആത്മ വിശ്വാസത്തിലായിരുന്നു. ഐതിഹാസിക വിജയം നേടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും പധതികളും നാലര വര്‍ഷത്തെ ഭരണ നേട്ടങ്ങളും എണ്ണി എണ്ണി പറഞ്ഞായിരുന്നു പ്രചാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article