തിരുവനന്തപുരം കോര്‍പ്പറേഷനിലെ 53 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് മുന്നിലെത്തി. 29 വാര്‍ഡുകളില്‍ എന്‍.ഡി.എയും എട്ടു വാര്‍ഡുകളില്‍ യു.ഡി.എഫും അഞ്ചു വാര്‍ഡുകളില്‍ സ്വതന്ത്രരും മുന്നേറുന്നു.
അതേസമയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍.ഡി.എഫ്. ലീഡ് ചെയ്യുകയാണ്. ഒരിടത്ത് യു.ഡി.എഫും മുന്നിലുണ്ട്. വെള്ളനാട് ബ്ലോക്കിലാണ് യു.ഡി.എഫ്. മുന്നിട്ടുനില്‍ക്കുന്നത്.