ഇക്കുറിയും ബിജെപി തന്നെ: പാലക്കാട് മുൻസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്തെന്ന് സന്ദീപ് വാര്യർ

ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:01 IST)
പാലക്കാട് മുൻസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി ബിജെപി. യു‌ഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫിന് രണ്ടക്കം തികയ്‌ക്കാനായില്ല. ബിജെപി 29 സീറ്റിലും യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി 6 സീറ്റുകളിലമാണ് വിജയിച്ചത്.യുഡിഎഫിന്റെ രണ്ട് വിമതരും വെൽഫെയർ പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും വിജയിച്ചിട്ടുണ്ട്.
 
അതേസമയം കോൺഗ്രസിന്റെ വാദങ്ങൾ ജനങ്ങൾ തള്ളികളഞ്ഞുവെന്നും പാലക്കാട് ഇതുവരെയും ജയിക്കാത്ത ഇടങ്ങളിലും ജയിക്കാൻ ഇക്കുറി ബിജെപിക്കായി എന്നും പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരിച്ചു.പാലക്കാട് നഗരസഭ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍