നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും തട്ടകത്തിൽ എൽഡിഎഫ് ആധിപത്യം നേടിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്നുള്ള ഫലങ്ങൾ വരുന്നത്.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി കോട്ടയത്തെ കോട്ടകളിൽ കടുത്ത വിള്ളലാണ് കോൺഗ്രസിന് ഇക്കുറി ഉണ്ടായിരിക്കുന്നത്.