'നമ്മള്‍ അതിജീവിക്കുന്നു'; കേരള ബജറ്റ് 2022-23 ന് ആരംഭം

Webdunia
വെള്ളി, 11 മാര്‍ച്ച് 2022 (09:14 IST)
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകം പഴയപടി ആകുകയാണെന്ന പ്രതീക്ഷ പങ്കുവെച്ചാണ് ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. ജി.എസ്.ടി. വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയത് ശുഭസൂചനയാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാമെന്ന വിശ്വാസം കേരളം ആര്‍ജ്ജിച്ചെടുത്തെന്നും ഒന്നിച്ച് മുന്നോട്ടു പോകാമെന്നും ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article