ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള ബജറ്റ് ആയിരിക്കും: ധനമന്ത്രി

വെള്ളി, 11 മാര്‍ച്ച് 2022 (08:31 IST)
ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്ത ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുമെന്നും ധനമന്ത്രി സൂചന നല്‍കി. രാവിലെ ഒന്‍പതിന് നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍