രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

വെള്ളി, 11 മാര്‍ച്ച് 2022 (08:05 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും പ്രാധാന്യം നല്‍കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുകയെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധനവ് നടപ്പിലാക്കിയേക്കും. കോവിഡ് സമ്പദ് രംഗത്ത് വരുത്തിയ തളര്‍ച്ചയും നികുതിപിരിവ് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതും കടമെടുപ്പ് ഉയരുന്നതും കേന്ദ്രവിഹിതത്തില്‍ വരുന്ന കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിക്കുന്നതും കെ.എന്‍.ബാലഗോപാലിന് മുന്നിലെ വെല്ലുവിളികളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍