വലിയ പ്രഭാതഭക്ഷണ സല്‍ക്കാരം ഇല്ല, ചായയും കടിയും മാത്രം; ബജറ്റ് ദിനത്തില്‍ തോമസ് ഐസക്കില്‍ നിന്ന് വ്യത്യസ്തനായി കെ.എന്‍.ബാലഗോപാല്‍

വെള്ളി, 11 മാര്‍ച്ച് 2022 (09:07 IST)
മുന്‍ ധനമന്ത്രി തോമസ് ഐസക്കില്‍ നിന്ന് അടിമുടി വ്യത്യസ്തനാണ് ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബജറ്റ് ദിനത്തില്‍ വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാത്ത വ്യക്തിത്വം. ബജറ്റ് ദിനത്തില്‍ ചെലവ് ചുരുക്കല്‍ നടത്തി ബാലഗോപാല്‍ മാതൃകയാകുകയാണെന്നും പറയാം. 
 
ബജറ്റ് ദിനത്തില്‍ രാവിലെ ആര്‍ഭാടപൂര്‍ണ്ണമായ പ്രഭാത ഭക്ഷണം എല്ലാവര്‍ക്കും നല്‍കുന്ന പതിവ് തോമസ് ഐസക്കിനുണ്ടായിരുന്നു. ധനവകുപ്പിലെ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വലിയ രീതിയിലുള്ള പ്രഭാത ഭക്ഷണമാണ് തോമസ് ഐസക്ക് നല്‍കിയിരുന്നത്. 
 
എന്നാല്‍ ബാലഗോപാല്‍ അങ്ങനെയല്ല. അടിമുടി കണിശക്കാരന്‍. ബജറ്റിന് മുന്‍പ് വീട്ടില്‍ വലിയ ആഘോഷങ്ങളൊന്നും ഇല്ല. ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വളരെ ലളിതമായ ചായ സല്‍ക്കാരം മാത്രം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍