കട്ടിപ്പാറയിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ പത്തായി

Webdunia
ശനി, 16 ജൂണ്‍ 2018 (16:21 IST)
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലയിൽ നിന്നുമാണ് മൃതദേഹങ്ങൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹങ്ങൾ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റു നാലുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 
 
ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ പ്രത്യേക ടീമുകളാക്കി തിരിച്ചാണ് കഴിഞ്ഞ ദിവസങ്ങലിൽ രക്ഷ പ്രവർത്തനങ്ങൾ നടത്തിയത്. മരിച്ച ഹസ്സന്റെ പേരക്കുട്ടി റിഫ മറിയത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.
 
കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് ആശ്വാസം നൽകുന്നുണ്ട്.
വീടുകള്‍ക്കു മുകളില്‍ പതിച്ച വലിയ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും ഇന്ന് തുടരും.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article