അമ്പലങ്ങൾക്ക് സമീപത്ത് ആൽമരങ്ങൾ പരിപാലിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്

ശനി, 16 ജൂണ്‍ 2018 (14:30 IST)
അമ്പലങ്ങൾക്ക് സമീപത്ത് ഒരു ആൽ തറയെങ്കിലും ഉണ്ടാ‍കാറുണ്ട്. ആൽ മരങ്ങൾക്ക് ഹൈന്ദവ വിശ്വാസത്തിൽ വളരെ വലിയ പ്രാ‍ധാന്യമണ് ഉള്ളത്. ആത്മീയ പരിവേഷമാണ് ആൽമരത്തിനുള്ളത്. പല ഐദീഹ്യങ്ങളിലും പരാമർശിക്കപ്പെടുന്ന വൃക്ഷമാണ് ആൽ. 
 
ഇതിനു പിന്നിൽ ശാസ്ത്രീയമായ പല കാര്യങ്ങൾ കൂടിയുണ്ട്. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശുദ്ധവായു പുറത്തുവിടുന്ന വൃക്ഷമാണ് ആൽമരങ്ങൾ. ഇതിനാൽ തന്നെയാണ് ആൽ മരത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമമാണ് എന്ന് നമ്മുടെ പൂർവികർ പറയാൻ കാരണം. ഇടിമിന്നലിൽ നിന്നുമുണ്ടാകുന്ന വലിയ വൈദ്യുതി പ്രവാഹത്തെ സ്വീകരിച്ച് ഭൂമിയിലെത്തിക്കാനുള്ള പ്രത്യേക കഴിവും ആൽമരത്തിനുണ്ട്. 
 
ആൽമരങ്ങൾ പ്രകൃതിയിലെ ഒരു ആവാസ് വ്യവസ്ഥയിലെ ഉത്തന്മ മാതൃകകൂടിയാണ്. നിരവധി ജീവജാലങ്ങളാണ് ആൽ എന്ന ഒറ്റ വൃക്ഷത്തെ അടിസ്ഥാനമാക്കി വസിക്കുന്നത്. സാമൂഹിക കൂട്ടായ്മകളുടെ ഇടം കൂടിയാണ് ആൽമര ചുവടുകൾ എന്നു പറയാം. ഇങ്ങനെയാണ് ആൽ തറകൾ രൂപം കൊള്ളുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍