കല്‍പ്പറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ഇരുപതുകാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:55 IST)
കല്‍പ്പറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ഇരുപതുകാരന് ദാരുണാന്ത്യം. അമ്പലവയല്‍ കുളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിനെ 20 വയസ്സായിരുന്നു. 
 
മുന്നാനക്കുഴിയിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു രഞ്ജിത്ത്. ഈ വഴിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ കല്‍പ്പറ്റയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article