ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി; ഒഴുക്കിവിടുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 7 ഓഗസ്റ്റ് 2022 (14:47 IST)
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. ഡാമിന്റെ ഷട്ടര്‍ 70 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇതോടെ സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് പോകുന്നത്. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2383.10 അടിയാണ്.  ഡാമിന്റെ സംഭരണശേഷി 2403 ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍