ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നും മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായും ഇന്ന് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ചു ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.