തൃശൂർ: വീട്ടിൽ ആളില്ലാതിരുന്ന സമയത്തു അതിക്രമിച്ചു കയറ്റി ഒറ്റയ്ക്കായിരുന്നു എട്ടു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. വലപ്പാട് കുഴിമ്പ്രം ദേശം കരീപ്പറമ്പിൽ സന്തോഷ് (45) ആണ് കേസിലെ പ്രതി.
2019 നവംബറിൽ നടന്ന കേസിൽ തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.ലിഷ ആണ് ശിക്ഷ വിധിച്ചത്. പിഴയായി ഒടുക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനാണ് വിധി.