Grok 3: മസ്ക് വിടാനൊരുക്കമല്ല, സ്വന്തമായി എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി, ഗ്രോക് 3 ലോകത്തിലെ മികച്ചതെന്ന് മസ്ക്
ആദ്യഘട്ടത്തില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ഉപഭോക്താക്കള്‍ക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാണ്. എക്‌സിലെ പോസ്റ്റുകള്‍ക്ക് വലതുവശത്തായുള്ള ഗ്രോക് എ ഐ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിനെ പറ്റിയുള്ള ഗ്രോക് എ ഐയുടെ വിശദീകരണം വായിക്കാനാകും. എക്‌സിലെ പ്രീമിയം വരിക്കാര്‍ക്കാകും ഗ്രോക് 3 യുടെ മുഴുവന്‍ സേവനങ്ങളും ലഭ്യമാവുക.
മറ്റ് എ ഐ മോഡലുകളായ ജെമിനി 2 പോ, ഡീപ് സീക്ക് വി3, ഓപ്പണ്‍ എ ഐ ജിപിടി 40 എന്നിവയെ ഗ്രോക് 3 ശാസ്ത്രം,കോഡിങ്ങ്, ഗണിതം തുടങ്ങിയ മേഖലകളില്‍ മറികടക്കുമെന്ന് എക്‌സ് എ ഐ അവകാശപ്പെട്ടു.