നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അഭിറാം മനോഹർ

ചൊവ്വ, 12 നവം‌ബര്‍ 2024 (16:56 IST)
Elon Musk
ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് അന്തിമരൂപമാവുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിബന്ധനകള്‍ അംഗീകരിച്ചതോടേയാണിത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കമ്മ്യൂണീക്കേഷന്‍ കമ്പനികള്‍ ഡാറ്റ ഇന്ത്യയില്‍ സൂക്ഷിക്കണമെന്നടക്കമുള്ള നിബന്ധനകളാണ് സ്റ്റാര്‍ലിങ്ക് അംഗീകരിച്ചത്.
 
 ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചശേഷമാകും സ്‌പെക്ട്രം അനുവദിക്കാനുള്ള ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അന്തിമരൂപം നല്‍കുക. സ്റ്റാര്‍ലിങ്ക് ഇതുവരെയും കരാര്‍ സമര്‍പ്പിച്ചിട്ടില്ല. അതേസമയം അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വിജയിച്ചതിന് പിന്നാലെയാണ് സ്റ്റാര്‍ലിങ്കിന് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍