രാത്രികളില്‍ ആളുകളുടെ മെസേജുകള്‍ വാട്‌സാപ്പ് ചോര്‍ത്തുന്നു; ആരോപണവുമായി ഇലോണ്‍ മസ്‌ക്

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മെയ് 2024 (12:02 IST)
രാത്രികളില്‍ ആളുകളുടെ മെസേജുകള്‍ വാട്‌സാപ്പ് ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ടെസ്ലയുടെയും സ്പേസ് എക്സിന്റേയും മേധാവി ഇലോണ്‍ മസ്‌ക്. എക്സില്‍ ഒരു ഉപഭോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലായിരുന്നു മസ്‌കിന്റെ ആരോപണം. വാട്സാപ്പ് സുരക്ഷിതമാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ രാത്രിയും വാട്സാപ്പ് നിങ്ങളുടെ ഡാറ്റ കടത്തുകയാണ്. ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിര്‍മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നും എലോണ്‍ മസ്‌ക് ആരോപിച്ചു.
 
അതേസമയം ഈ വിഷയത്തില്‍ വാട്‌സാപ്പ് ഉടമകളായ മെറ്റ പ്രതികരിച്ചിട്ടില്ല. നേരത്തേയും ഇലോണ്‍ മസ്‌ക് മെറ്റക്കെതിരെയും ഉടമ മാര്‍ക് സക്കര്‍ബര്‍ഗിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം വാട്സാപ്പ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാക്ക് ചോദിച്ചു. മെറ്റാ ഡാറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം. എന്നാല്‍ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ജോണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍