ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടിവെച്ചു. ടെസ്ലാ മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ എക്‌സിലുടെ അറിയിച്ചത്. ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമെന്നാണ് വിശദീകരണം. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാവും എന്നാണ് മസ്‌ക് പറയുന്നത്. ഏപ്രില്‍ 21 22 തീയതികളിലായിരുന്നു ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ മസ്‌ക് തീരുമാനിച്ചിരുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു.