മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണംവരെ കഠിനതടവ്

എ കെ ജെ അയ്യര്‍

ചൊവ്വ, 31 ജനുവരി 2023 (19:22 IST)
മഞ്ചേരി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവും ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. നാല്പത്തിയെട്ടുകാരനെയാണ് മഞ്ചേരി പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.രാജേഷ് ശിക്ഷ വിധിച്ചത്.

പലതവണ കുട്ടിയെ പീഡിപ്പിച്ചു എന്നതിനും കുട്ടിയെ ഗര്ഭിണിയാക്കിയതിനും രക്ഷിതാവായ പ്രതി മകളെ ബലാൽസംഗം ചെയ്തതിനുമായി മൂന്നു ജീവപര്യന്തം തടവാണ് കോടതി ഇയാൾക്ക് വിധിച്ചത്.

ഇത് കൂടാതെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിനു ഏഴു വർഷം കഠിനതടവും പിതാവായ പ്രതി പല തവണ ലിംഗികാതിക്രമത്തിന് കുട്ടിയെ ഇരയാക്കിയതിനു ഏഴുവർഷം കഠിനതറ്റവും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടുവർഷം കഠിനതറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷവും കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍