മലപ്പുറത്ത് 14കാരിയായ മകളെ ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ ശിക്ഷ, 6.60 ലക്ഷം പിഴ

ചൊവ്വ, 31 ജനുവരി 2023 (16:53 IST)
മലപ്പുറത്ത് പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവും ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ. വഴിക്കടവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 48കാരനെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
 
കുട്ടിയ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയതിനും മകളെ പല തവണയായി പീഡിപ്പിച്ചതിനും 3 ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ ലൈംഗികാത്രിക്രമത്തിന് ഇരയാക്കിയതിന് 7 വർഷം കഠിനതടവ്, പല തവണ ലൈംഗികമായി പീഡിപ്പിച്ചതിന് 7 വർഷം, സ്ത്രീത്വത്തെ അപമാനിച്ചതിന് 2 വർഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ.
 
പിഴയടച്ചില്ലെങ്കിൽ പതിനാലര വർഷം അധിക തടവ് അനുവദിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. എന്നാൽ ജീവപര്യന്തം എന്നത് മരണം വരെ കഠിനതടവാണെന്ന് കോടതി വ്യക്തമാക്കി.പിഴതുക കുട്ടിക്ക് നൽകണം.സർക്കാരിൻ്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍