പോക്സോകേസ് പ്രതി ശിക്ഷ വിധിച്ചതോടെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റു ആശുപത്രിയിലായി

തിങ്കള്‍, 30 ജനുവരി 2023 (16:26 IST)
മലപ്പുറം: പോക്സോ കേസിൽ പിടിയിലായി കോടതി പതിനെട്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചത് കേട്ട പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയതോടെ പരുക്കുകളോടെ ആശുപത്രിയിലായി. കോട്ടയ്ക്കൽ ആട്ടീരി പുൽപാട്ടിൽ അബ്ദുൽ ജബ്ബാർ എന്ന ഇരുപത്തിനാലുകാരനാണ് പരുക്കേറ്റത്.
 
തിരൂർ കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. കോട്ടയ്ക്കൽ പോലീസ് 2014 ൽ പത്താംക്ലാസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഫോണിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിരുന്ന കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് പതിനെട്ടു വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ചത്.
 
വിധി കേട്ടതും ഇയാൾ പോലീസിനെ വെട്ടിച്ചു താഴേക്ക് ചാടി. എന്നാൽ താഴെ വീണ ഇയാളുടെ തലയ്ക്കും ദേഹത്തും പരുക്കേറ്റു. പോലീസ് പിടിയിൽ നിന്ന് രക്ഷ പെടാൻ ശ്രമിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സി.ആർ.ദിനേശ് ആണ് ശിക്ഷ വിധിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍