പോക്സോ കേസിൽ 53 കാരന് ഏഴു വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

വെള്ളി, 27 ജനുവരി 2023 (16:26 IST)
തൃശൂർ: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അമ്പത്തിമൂന്നുകാരനെ കോടതി ഏഴു വർഷത്തെ കഠിനതടവിനും അര ലക്ഷം രൂപ പിഴയും വിധിച്ചു. കടവല്ലൂർ വില്ലേജിലെ കൊരട്ടിക്കര പാറാൻ വീട്ടിൽ കൃഷ്ണകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2016 ലായിരുന്നു. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി സ്‌കൂളിൽ എത്തിയ മാതൃസഹോദരിയോട് വിവരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറ്‌ മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുക അടയ്ക്കുന്ന പക്ഷം അത് കുട്ടിക്ക് നൽകാനാണ് വിധി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍