തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിഷിയിലെ സ്കൂൾ അധ്യാപകനായ ഇയാൾ യുപി സ്കൂൾ കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയത്. കൗൺസലിംഗിനിടെയാണ് വിദ്യാർഥിനികൾ പീഡനവിവരം പുറത്തുപറഞ്ഞത്. പഠിപ്പിക്കുന്ന സമയത്ത് അധ്യാപകൻ മോശമായി പെരുമാറിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. അധ്യാപകനെതിരെ കൂടുതൽ പരാതികൾ രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ.