പോക്സോ പ്രതി വിമാനത്താവളത്തിൽ പിടിയിലായി

വെള്ളി, 27 ജനുവരി 2023 (16:05 IST)
മലപ്പുറം: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ പ്രതി വിമാനത്താവളത്തിൽ പിടിയിലായി. മേലാറ്റൂർ മങ്കട വെള്ളിലയിലെ യു.കെ.പടി സ്വദേശി പറമ്പാടൻ വീട്ടിൽ റിഷാദ് എന്ന 26 കാരനാണ് പിടിയിലായത്.
 
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആൾതാമസം ഇല്ലാത്ത വീട്ടിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു എന്നാണു കേസ്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍