ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 60കാരന് ആറ്‌ വർഷത്തെ കഠിനതടവ്

എ കെ ജെ അയ്യര്‍

വെള്ളി, 27 ജനുവരി 2023 (17:41 IST)
കോഴിക്കോട്: പത്തുവയസുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ അറുപതു് ക്കാരനെ കോടതി ആറ് വർഷത്തെ കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കനാൽമുക്ക് കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസനെയാണ് കോടതി ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി.പി.അനിലാണ് ശിക്ഷ വിധിച്ചത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ ബേബി മാത്യുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജിതിൻ ഹാജരായി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍