പതിനാറുകാരിയെ പീഡിപ്പിച്ച 22 കാരൻ അറസ്റ്റിൽ

ബുധന്‍, 25 ജനുവരി 2023 (15:57 IST)
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രലോഭിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച 22 കാരനെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. കൊഞ്ചിറ ഉടയൻ പാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു ആണ് പിടിയിലായത്.
 
രണ്ടു വർഷം മുമ്പാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്‌ബുക്കിലൂടെ അടുക്കുന്നത്. വീട്ടിൽ മാതാവ് ഇല്ലാത്ത സമയങ്ങളിൽ കുട്ടിയുമായി ഇയാൾ ഫോണിലൂടെ നിരന്തരം ചാറ്റ് നടത്തി അടുക്കുകയും കുട്ടിയെ പ്രതിയുടെ വട്ടപ്പാറയിൽ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു.
 
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ താമസിപ്പിക്കുന്നു എന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നാടൻപാട്ട് കലാകാരനാണ് പിടിയിലായ വിഷ്‌ണു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍