എട്ടാം ക്ലാസുകാരന്‍ ആറാം ക്ലാസുകാരിയുടെ വീട്ടിലെത്തി കഴുത്തില്‍ കത്തി വെച്ച് സിന്ദൂരം അണിയിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ജനുവരി 2023 (13:22 IST)
എട്ടാം ക്ലാസുകാരന്‍ ആറാം ക്ലാസുകാരിയുടെ വീട്ടിലെത്തി കഴുത്തില്‍ കത്തി വെച്ച് സിന്ദൂരം അണിയിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മഹാരാജ് ഗഞ്ച് ജില്ലയിലെ എട്ടാം ക്ലാസുകാരനാണ് സാഹസം കാട്ടിയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് എട്ടാം ക്ലാസുകാരന്‍ സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. 
 
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ 16കാരനായ ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടികള്‍ വന്ന മോട്ടോര്‍സൈക്കിള്‍ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി എട്ടാം ക്ലാസുകാരന്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍