പീഡനശ്രമം: മന്ത്രവാദി പിടിയിൽ

ചൊവ്വ, 24 ജനുവരി 2023 (14:48 IST)
എറണാകുളം: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
 
നാല് വര്ഷങ്ങളായി കടമറ്റം നമ്പ്യാരു പടിയിൽ ജ്യോതിഷ കേന്ദ്രം നടത്തുകയായിരുന്ന ഇയാൾ ദോഷം മാറ്റാനുള്ള പൂജയ്ക്ക് എന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തവേ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
 
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു തൊഴിൽ. പിന്നീട് സ്വസ്ഥമായി തട്ടുകട നടത്തിയെങ്കിലും നഷ്ടത്തിലായതോടെ നിർത്തി. ഇതിനു ശേഷമാണ് ഇയാൾ മന്ത്രവാദവും ജ്യോത്സ്യവും തുടങ്ങിയത്. ഒരിക്കൽ പോലീസ് ഇത് അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ മന്ത്രവാദത്തിന്റെ പേരിൽ കബളിപ്പിച്ചതായും പരാതിയുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍