ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 7 ഫെബ്രുവരി 2023 (17:57 IST)
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശി ദയാലാൽ എന്ന 32 കാരനാണ് പിടിയിലായത്.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനാണിയാൾ. കഴിഞ്ഞ ഏഴു വര്ഷങ്ങളായി ഇയാൾ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനാണ്. അറസ്റ്റിലായ ഇയാളെ ആശുപത്രി സൂപ്രണ്ട് ജോലിയിൽ നിന്ന് പുറത്താക്കി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വിഷം ഉള്ളിൽ ചെന്ന നിലയിലാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മകൾ കൂടെയുണ്ടായിരുന്നു. കെയർടേക്കർ എന്ന നിലയിൽ ദയാലാലിനെ ആംബുലൻസിൽ ഇവിടേക്ക് അയയ്ക്കുകയായിരുന്നു.

യുവതിയുടെ സഹായിയായും ദയാലാൽ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിന്റെ തന്നെ ഉപദ്രവിച്ച വിവരം യുവതിയാണ് നഴ്‌സിനെ അറിയിച്ചത്. പിടികൂടുമെന്നായപ്പോൾ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി എങ്കിലും പോലീസ് വലയിലായി. സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍