ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഫെബ്രുവരി 2023 (08:33 IST)
ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. 
 
നെഫ്രോളജി വിഭാഗം മേധാവി ഡോക്ടര്‍ മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് രാവിലെ 10.30ന് പുറത്തുവിടും. ന്യുമോണിയയുടെ ആരംഭഘട്ടമാണെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍