KC Venugopal: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പര്യം, നിയമസഭയിലേക്ക് മത്സരിക്കും; സതീശനു പുതിയ 'തലവേദന'

രേണുക വേണു

ചൊവ്വ, 29 ജൂലൈ 2025 (10:18 IST)
KC Venugopal

KC Venugopal: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പര്യം അറിയിച്ച് കെ.സി.വേണുഗോപാല്‍. എഐസിസി ജനറല്‍ സെക്രട്ടറിയായ വേണുഗോപാല്‍ നിലവില്‍ ലോക്‌സഭാംഗമാണ്. 
 
എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് വി.ഡി.സതീശന്. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ സതീശനു അനുകൂലമായി നടക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായും വേണുഗോപാല്‍ രംഗത്തുണ്ടാകും. 
 
കെ.സി.വേണുഗോപാല്‍ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ മറ്റു എംപിമാരും സമാന ആഗ്രഹം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. ശശി തരൂര്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് നിയമസഭയിലേക്കും മത്സരിക്കാന്‍ താല്‍പര്യമുണ്ട്. 

നിലവില്‍ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാന്‍ രണ്ട് പേരാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.സി.വേണുഗോപാല്‍ കൂടി ഇനി ഈ പട്ടികയിലേക്ക് വരാനാണ് സാധ്യത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍