മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അഭിറാം മനോഹർ

ചൊവ്വ, 18 ഫെബ്രുവരി 2025 (18:46 IST)
സംസ്ഥാനത്തെ മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡിനായി ഇന്ന് (19.02.2025) മുതല്‍ അപേക്ഷിക്കാം.
 
ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ജ്വെല്ലറികള്‍, സെക്യൂരിറ്റി സേവനങ്ങള്‍, ഐടി സ്ഥാപനങ്ങള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, മെഡിക്കല്‍ ലാബുകള്‍, സ്വകാര്യ ആശുപത്രികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നീ 13 മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷിക്കാം. ഇരുപതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
 
അപേക്ഷകള്‍ തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും ചോദ്യാവലിയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ആണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുകളിലോ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ ബന്ധപ്പെടാം.
 
ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍
ഫോണ്‍: 9745507225
 
വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍