കോളേജ് പ്രൊഫസറെ പീഡിപ്പിച്ച കേസിൽ മലയാളി അറസ്റ്റിലായി

എ കെ ജെ അയ്യര്‍
ചൊവ്വ, 4 ഏപ്രില്‍ 2023 (18:14 IST)
കോയമ്പത്തൂർ: കോളേജ് പ്രൊഫസറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാളിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കാട്ടുചേരിക്കടുത്ത് താമസം പുതിയങ്കം സ്വദേശി ആർ.ഗോപകുമാർ എന്ന 43 കാരനെതിരെയാണ് പേരൂർ വനിതാ പോലീസ് സ്റ്റേഷൻ കേസെടുത്തത്. ബാങ്ക് ജീവനക്കാരനാണ് ഗോപകുമാർ.

കഴിഞ്ഞ ഏഴു വര്ഷങ്ങളായി മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ താമസിക്കുന്ന 43 വയസുള്ള കോളേജ് പ്രൊഫസറാണ് പരാതി നൽകിയത്. ഇവർ ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കുകയായിരുന്നു. കോയമ്പത്തൂരിലെ കാളപ്പെട്ടിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണു കേസ്.

2015 ൽ തൃശൂരിൽ ഗോപകുമാർ ബാങ്കിൽ ജോലി ചെയുമ്പോൾ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ നൽകിയിരുന്ന മൊബൈൽ നമ്പർ വച്ചാണ് ഗോപകുമാർ ഇവരെ പരിചയപ്പെട്ടതും അടുത്തതും. ആദ്യം ഇയാൾ ഇവരെ ബലാൽസംഗം ചെയ്‌തെന്നും തുടർന്ന് ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു എന്നാണു പരാതിയിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article