വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 4 ഏപ്രില്‍ 2023 (16:45 IST)
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. കൽപകഞ്ചേരി കല്ലിങ്ങൽ പാറേക്കാട്ടിൽ സൽമാനുൽ ഫാരിസ് എന്ന ഇരുപത്തി നാലുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫാരിസ് മറ്റൊരു വിവാഹം ചെയ്യാൻ തയ്യാറായ വിവരം അറിഞ്ഞതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ആറ് വര്ഷം സൽമാനുൽ ഫാരിസ് തന്നെ പീഡിപ്പിച്ചു എന്നാണു പരാതിയിൽ പറഞ്ഞത്.

കൽപകഞ്ചേരി പോലീസ്  എസ്.ഐ കെ.നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article