നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം : യുവാവ് പിടിയിൽ

വ്യാഴം, 16 ഫെബ്രുവരി 2023 (15:21 IST)
കണ്ണൂർ:  നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. താഴെ ചൊവ്വ ചെറുപുഴ പൊന്മലക്കുന്നിൽ ഹൗസിൽ  ഷൈജു ജോസഫ് എന്ന 30 കാരനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം പുലർച്ചെ പ്രതിമകൾ വിൽക്കുന്ന നാടോടികൾ താമസിക്കുന്നിടത്തു കടന്നു കയറിയാണ് ഷൈജു ജോസഫ്  യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതിയുടെ ബന്ധുക്കൾ തന്നെ മർദ്ദിച്ചു എന്നാരോപിച്ചു ഷൈജു ജോസഫ് നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍