ബാലികയെ പീഡിപ്പിച്ച 59 കാരന് 10 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

ഞായര്‍, 12 ഫെബ്രുവരി 2023 (10:01 IST)
ആലുവ: കേവലം അഞ്ചു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പത്ത് വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രാമൻ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

2018 ജൂണിൽ നടന്ന സംഭവം പോക്സോ കേസായി രജിസ്റ്റർ ചെയ്ത ഇതിൽ ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.എഫ്.വർഗീസാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം.

പിഴ അടച്ചില്ലെങ്കിൽ ആറ്‌ മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന വിശാൽ ജോൺസണിനെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍