പോക്സോ കേസിൽ മദ്രസാ അധ്യാപകന് 41 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

ശനി, 4 ഫെബ്രുവരി 2023 (18:40 IST)
പട്ടാമ്പി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ കോടതി 41 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇതിനൊപ്പം പ്രതി പിഴയായി രണ്ടു ലക്ഷം രൂപയും നൽകണം. തച്ചനാട്ടുകര കൂത്തുപറമ്പ് പാലോട് കലംപറമ്പിൽ ഹംസ എന്ന 51 കാരനെയാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.  

പ്രതി പത്തു വയസുമാത്രമുള്ള പെൺകുട്ടിക്കെതിരെ ക്രൂരമായ ലൈംഗിക അതിക്രമമാണ് നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. പിഴത്തുകയായ രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനാണ് വിധി. നാട്ടുകൽ പോലീസ് ഇൻസ്‌പെക്ടർ സിജോ വർഗീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍