ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ജൂലൈ 2025 (19:49 IST)
heart attack
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ന്യൂഡല്‍ഹിയിലെ ഫരീദാബാദിലാണ് സംഭവം. പങ്കജ് എന്ന 35 കാരനാണ് മരണപ്പെട്ടത്. ചെറു വ്യായാമം പരിശീലിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 10 മണിക്ക് ജിമ്മിലെത്തിയ പങ്കജ് ഒരു കോഫി കുടിച്ച ശേഷം വര്‍ക്കൗട്ട് ആരംഭിക്കുകയായിരുന്നു. 
 
വ്യായാമം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പങ്കജ് കുഴഞ്ഞുവീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുകയും സമീപത്തെ ആശുപത്രിയില്‍ നിന്ന് ഡോക്ടറിനെ ജിമ്മില്‍ കൊണ്ടുവരുകയുമായിരുന്നു. അപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പങ്കജ് പ്രയാസമേറിയ വര്‍ക്കൗട്ടുകള്‍ ഒന്നും ചെയ്യാറുണ്ടായിരുന്നില്ലെന്ന് ട്രെയിനര്‍ പറയുന്നു. 
 
ശരീരഭാരം കൂടുതലായതിനാല്‍ യുവാവിനെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. പിന്നാലെ ഡോക്ടര്‍മാരെ ജിമ്മിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബിസിനസുകാരനാണ് പങ്കജ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍