വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍

ഞായര്‍, 26 മാര്‍ച്ച് 2023 (17:48 IST)
കോട്ടയം: വിദ്യാർത്ഥിനിയെ ശല്യം ചെയ്ത ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ മണ്ണകത്ത് വീട്ടിൽ ഷാരോൺ ഷാജി (21) ആണ് പോലീസ് പിടിയിലായത്.

ദിവസങ്ങൾക്ക് മുമ്പ് കോട്ടയം നഗരത്തിൽ എത്തിയ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയതിനും കുട്ടിയുടെ കൈയിൽ പിടിച്ചെന്നും കരണത്തടിച്ചെന്നും ഉള്ള പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. സംഭവം കേസായതോടെ ഇയാൾ ബംഗളൂരുവിലേക്ക് ഒളിച്ചോടി.

എന്നാൽ എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍