പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 18 മാര്‍ച്ച് 2023 (19:26 IST)
കൊല്ലം: പീഡനത്തിനിരയായ പ്ലസ് വൺ കാരിയായ പെൺകുട്ടി പ്രസിഡവിച്ചു, പീഡിപ്പിച്ച ഇരുപത്തൊന്നുകാരനെ പോലീസ് പോക്സോ പ്രകാരം അഞ്ചാലുമൂട് പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ പട്ടിക വിഭാഗത്തിൽ പെട്ട പെൺകുട്ടി എട്ടാം മാസത്തിലാണ് പ്രസവിച്ചത്. കുഞ്ഞിനൊപ്പം പെൺകുട്ടി കാമുകനായ കുഴിയ സ്വദേശിയുടെ വീട്ടിൽ തന്നെയായിരുന്നു താമസവും.

പെരിനാട് പി.എച്ച്.സി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഴിയം സ്വദേശിയെ അഞ്ചാലുംമൂട്ട് എസ്.എച്ച്.ഓ ധർമ്മാജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍