Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രേണുക വേണു

ബുധന്‍, 7 മെയ് 2025 (12:25 IST)
Operation Sindoor

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു (Pahalgam Attack) തിരിച്ചടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറച്ചായി. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരെ അടിവേരോടെ നശിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഒടുവില്‍ പഹല്‍ഗാമിനു മറുപടിയായി 'ഓപ്പറേഷന്‍ സിന്ദൂര്‍' (Operation Sindoor Meaning). 
 
Why India Named Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണം ഇന്ത്യയിലെ 25 സ്ത്രീകളെയാണ് വിധവകളാക്കിയത്. ഭീകരാക്രമണത്തില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയായാണ് പ്രത്യാക്രമണത്തിനു ഇന്ത്യന്‍ സേന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ടത്. 
 
തങ്ങള്‍ വിവാഹിതരാണെന്നു സൂചിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന വസ്തുവാണ് സിന്ദൂരം. ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതോടെ സ്ത്രീകള്‍ സിന്ദൂരം തൊടുന്നതും ഒഴിവാക്കും. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ക്കാന്‍ കാരണക്കാരായ ഭീകരവാദികള്‍ക്കു നല്‍കുന്ന മറുപടിയായതുകൊണ്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യന്‍ ആര്‍മി ഔദ്യോഗികമായി പങ്കുവെച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നെഴുതിയ ചിത്രത്തിലും സിന്ദൂരം കാണിച്ചിട്ടുണ്ട്. സിന്ദൂര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും അതില്‍ ഇംഗ്ലീഷ് ലെറ്ററായ 'O' യുടെ സ്ഥാനത്ത് ഒരു പാത്രത്തില്‍ സിന്ദൂരം നിറച്ചുവച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍