Operation Sindoor: സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ , 10 വിമാനത്താവളങ്ങൾ അടച്ചു, കശ്മീരിലെ സ്കൂളുകൾക്ക് അവധി

അഭിറാം മനോഹർ

ബുധന്‍, 7 മെയ് 2025 (09:56 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയില്‍. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തിലടക്കം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കി. കൂടുതല്‍ കേന്ദ്രസേനയെ ദില്ലിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
 
 മുന്‍കരുതല്‍ എന്ന നിലയില്‍ ജമ്മു കശ്മീര്‍ മേഖലയിലടക്കം 10 വിമാനത്താവളങ്ങളാണ് ഇന്ത്യ അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ,ജോധ്പൂര്‍, ഭുജ്, ജാം നഗര്‍, ചണ്ഡിഗഡ്, രാജ് കോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേയ്ക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,സ്‌പൈസ് ജെറ്റ് വിമാനസര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.  സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍