തിരെഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി, രോഗവ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

Webdunia
വ്യാഴം, 28 ജനുവരി 2021 (15:53 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ പോലീസ് നടപടി ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശ തിരെഞ്ഞെടുപ്പ് കേരളത്തിൽ കൊവിഡ് വ്യാപിക്കുന്നതിന് കാരണമായി.കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണ്. പരിശോധനകള്‍ കേരളത്തില്‍ കുറവല്ലെന്നും മന്ത്രി പറഞ്ഞു.
 
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 15000ത്തിനും താഴെ എത്തിയപ്പോഴും കേരളത്തിൽ ദിനംപ്രതി 5000ത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്താകെ 1,05,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918 പേരും കേരളത്തിലാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍  18568ന്‍റെ കുറവ് രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ 2463 ന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article