നിയമസഭാ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 30നകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടി

ശ്രീനു എസ്

വ്യാഴം, 28 ജനുവരി 2021 (14:43 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 30നകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ ജില്ലകളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും പലരും പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചിട്ടില്ല. 
 
ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇലക്ഷന്‍ കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കാത്തത് ഇതിന് തടസമുണ്ടാക്കുന്ന സ്ഥിതിയാണ്. ഈ വിവരം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍