യൂത്ത് ലീഗിൽ നിന്നും ഇത്തവണ ആറ് പേർ വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യൂത്ത് ലീഗിന് നിർദേശം ലഭിച്ചിട്ടുള്ളത്.
അതേസമയം ഏറെ നാളായി തഴയപ്പെട്ടുവെന്ന് പരാതി ഉന്നയിക്കുന്ന യൂത്ത് ലീഗിന് ആശ്വാസം നൽകുന്നതാണ് ലീഗ് നടപടി.പത്തോളം സീറ്റുകളില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ മാറി നില്‍ക്കുന്നതോടെയാണ് യൂത്ത് ലീഗിലെ ആറോളം പേര്‍ക്ക് ഇത്തവണ അവസരം ലഭിക്കുക.യൂത്ത് ലീഗ് ശ്രദ്ധ ചെലുത്തേണ്ട മണ്ഡലങ്ങളുടെ പട്ടിക മുസ്ലീംലീഗ് നേതൃത്വം യൂത്ത് ലീഗിന് കൈമാറിയിട്ടുണ്ട്.ഇതിനിടെ എംഎസ്എഫും സീറ്റ് ആവശ്യവുമായി നേതൃത്വത്തെ സമീപിക്കുന്നുണ്ട്.