തൃശൂര്‍ അതിരപ്പള്ളിയില്‍ വീടിന് മുന്നില്‍ ചീങ്കണ്ണി. അതിരപ്പള്ളി പുഴയ്ക്ക് സ്മീപം താമസിക്കുന്ന ഷാജന്റെ വീടിന് മുന്നിലാണ് പുലര്‍ച്ചെ ചീങ്കണ്ണിയെ കണ്ടത്. പുലര്‍ച്ചെ 5 മണിയ്ക്ക് പതിവുപോലെ ഉണര്‍ന്ന് വാതിലു തുറന്ന ഷാജനാണ് വീടിന് മുന്നില്‍ ചീങ്കണ്ണിയെ കണ്ടത്.
ആദ്യം കണ്ടപ്പോള്‍ ഉടുമ്പ് എന്നാണ് കരുതിയത് ചീങ്കണ്ണിയാണെന്ന് മനസ്സിലായതോടെ വീടിനകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിലേയ്ക്ക് തന്നെ വിടുകയായിരുന്നു. അതിരപ്പള്ളിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ചാരികള്‍ ധാരാളം ഇറങ്ങുന്ന പുഴയുടെ ഭാഗത്ത് ചീങ്കണ്ണിയെ കണ്ടത് ആശങ്കയുളവാക്കുന്നതാണെന്ന് വനംവകുപ്പ് അറിയിച്ചു.